കൊച്ചിയില്‍ 34 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
1338169
Monday, September 25, 2023 2:05 AM IST
കൊച്ചി: കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 34 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്നവരാണ് പിടിയിലായത്.
ഇതിനുപുറമേ മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 76 കേസുകളും, മദ്യപിച്ചു വാഹനം ഓടിച്ചതിന് 331, അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 80, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിന് 25, നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയ്ക്കുമെതിരെ 16 എന്നിങ്ങനെ കേസുകളും വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
കൊച്ചി സിറ്റി പരിധിയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, മദ്യപിച്ചു വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെയും, വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികിട്ടാപുള്ളികളായി കഴിയുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഡിസിപിയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരി, എറണാകുളം സെന്‍ട്രല്‍, എറണാകുളം, തൃക്കാക്കര, ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരെ ഏകോപിപ്പിച്ച് നഗരത്തില്‍ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും ഇത് തുടരും.
ഓപ്പഓപ്പറേഷന് ഡി ഹണ്ട്: 103 പേര് കുടുങ്ങിറേഷന് ഡി ഹണ്ട്: 103 പേര് കുടുങ്ങി
കൊച്ചി/നെടുന്പാശേരി: ലഹരി മരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി സംസ്ഥാന വ്യാപകമായി "ഓപ്പറേഷന് ഡി ഹണ്ട്' എന്ന പേരില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലയില്‍ 103 പേര് അറസ്റ്റിലായി.
90 പേര് കൊച്ചി സിറ്റി പരിധിയിലും 13 പേര് എറണാകുളം റൂറലിലുമാണ് പിടിയിലായിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം അറസ്റ്റ് നടന്നിട്ടുള്ളതും ജില്ലയിലാണ്. വിവിധയിടങ്ങളിലായി 226ഓളം പേരെയാണ് പോലീസ് പരിശോധിച്ചത്.
പരിശോധനയുമായി ബന്ധപ്പെട്ട് 13 കേസുകള്‍ റൂറലിലും 78 കേസുകള്‍ സിറ്റിയിലും രജിസ്റ്റര്‍ ചെയ്തു. 105 ഗ്രാം ബ്രൗന്‍ ഷുഗര്‍, 0.89 ഗ്രാം എംഡിഎംഎ എന്നിവയും സിറ്റിയില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്തു. റൂറലില്‍ നിന്നും 264 ഗ്രാം കഞ്ചാവ് പിടികൂടി. ഇതിനുപുറമെ ഒന്‍പത് കഞ്ചാവ് ബീഡി, 12 പായ്ക്കറ്റ് ഹാന്‍സ് എന്നിവയും പിടിച്ചെടുത്തു.
ലഹരിമരുന്ന് വിപണനത്തില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവരെ തുടര്‍ച്ചയായി നിരീക്ഷണത്തില്‍ വയ്ക്കുകയും പിന്നീട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തുകയുമായിരുന്നു.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.