ആന്റി നര്‍ക്കോട്ടിക് സൈക്കിള്‍ റാലി
1337477
Friday, September 22, 2023 3:10 AM IST
പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റും പെരുമ്പാവൂര്‍ എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്താഭി മുഖ്യത്തില്‍ ആന്റി നര്‍ക്കോട്ടിക് സൈക്കിള്‍ റാലി നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സുധാകരന് അധ്യക്ഷത വഹിച്ചു.
എക്സൈസ് റേഞ്ച് ഓഫീസര്‍ ബിനീഷ് സുകുമാരന്‍ സൈക്കിള്‍റാലി ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീ ശങ്കര വിദ്യാപീഠം കോളേജ് മുതല്‍ ഏഴാറ്റുമുഖം വരെ നടന്ന റാലിയില്‍ 50ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.