നായകള്‍ക്ക് കുത്തിവയ്പ്പ് നടത്തി
1337476
Friday, September 22, 2023 3:10 AM IST
മഞ്ഞപ്ര: ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന് ആരംഭിച്ചു.
വളർത്തു മൃഗങ്ങൾക്കും തെരുവു നായ്ക്കൾക്കുമായി മൂന്നു ദിവസങ്ങളിലായി നടക്കുന്ന കാമ്പയിന് പഞ്ചായത്ത് പ്രസിഡന്റ് വല്‍സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി അധ്യക്ഷനായി.
വാര്‍ഡംഗം സൗമിനി ശശീന്ദ്രന് സ്വാഗതം പറഞ്ഞു. വെറ്റിനറി ഡോക്ടര്‍ സ്മിത, പഞ്ചായത്ത് അസി. സെക്രട്ടറി എം.എസ്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.