അജൈവ മാലിന്യ ശേഖരണത്തിന് രണ്ടു കമ്പനികള്‍കൂടി
1337453
Friday, September 22, 2023 2:58 AM IST
കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിന് രണ്ടു കമ്പനികള്‍ക്കുകൂടി അനുമതി. ഗ്രീന്‍ വേംസ് വേസ്റ്റ് മാനേജ്മെന്റ്, ഡബ്ല്യു കേരള വേസ്റ്റ് മാനേജ്മെന്റ് എന്നീ കമ്പനികള്‍ക്കാണ് അജൈവ മാലിന്യം ശേഖരത്തിന് കോര്പറേഷന് അനുമതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
നിലവില്‍ മാലിന്യം ശേഖരിക്കുന്ന ക്ലീന്‍ കേരള കമ്പനിക്ക് എല്ലാ മേഖലകളിലും എത്താന്‍ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ രണ്ട് കമ്പനികള്‍ക്കുകൂടി അനുമതി നല്‍കിയത്. മട്ടാഞ്ചേരി, വടുതല, സെന്‍ട്രല്‍ സോണുകളില്‍ ഗ്രീന്‍ വേംസ് വേസ്റ്റ് മാനേജ്മെന്റും പള്ളുരുത്തി, വൈറ്റില, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ഡബ്ല്യു കേരള വേസ്റ്റ് മാനേജ്മെന്റും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും.
മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിനു കിലോയ്ക്ക് നാലു രൂപ വീതം കോര്പറേഷന് ഈ കമ്പനികള്‍ക്കു നല്‍കണം. ഗാര്‍ഹിക, അജൈവ മാലിന്യം, റോഡുകളില്‍ നിന്ന് അടിച്ചുവാരുന്ന മാലിന്യം എന്നിവയാണ് ഈ ഏജന്‍സികള്‍ക്കു കൈമാറുക. ക്ലീന്‍ കേരള കമ്പനിക്ക് 26 ഡിവിഷനുകളില്‍ നിന്ന് അജൈവ മാലിന്യം നീക്കാനുള്ള ചുമതലയാണു കോര്പറേഷന് നേരത്തേ നല്‍കിയിരുന്നത്.
4000 രൂപ മുതല്‍ 7000 രൂപ വരെ ഒരു ടണ്‍ അജൈവ മാലിന്യം സംസ്കരിക്കാന്‍ നിലവില്‍ കോര്‍പറേഷനു ചെലവു വരുന്നുണ്ട്. ഇതു മൂലം വലിയ സാമ്പത്തിക ബാധ്യത ഓരോ മാസവും കോര്‍പറേഷനുണ്ടാകും. പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് പെല്ലറ്റുകള്‍ക്കു കിലോയ്ക്ക് 15 രൂപ മുതല്‍ 50 രൂപ വരെ ലഭിക്കും.
പൈപ്പുകള്‍, ടാര്പൊളിനുകള്, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ ഉത്പാദനത്തിനാണ് ഇത്തരം പ്ലാസ്റ്റിക് പെല്ലറ്റുകള്‍ ഉപയോഗിക്കുന്നത്.
അജൈവ മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ആര്‍ആര്‍എഫുകള്‍ സജ്ജമാക്കുക വഴി കൊച്ചി കോര്‍പറേഷനും മാലിന്യത്തില്‍ നിന്നു വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.