വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിൽ സെമിനാർ
1337144
Thursday, September 21, 2023 5:45 AM IST
വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിലെ എംബിഎ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാമ്പസ് ടു കോർപ്പറേറ്റ് കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി "മാസ്റ്ററിംഗ് ദി ബിസിനസ് ഓഫ് ലൈഫ് " എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി.
അദാനി സോളാർ നാഷണൽ സെയിൽസ് തലവൻ സെസിൽ അഗസ്റ്റിൻ കോർപ്പറേറ്റിലേക്കുള്ള മാജിക് ഫോർമുല പങ്കുവച്ചു.വിശ്വജ്യോതി കോളജ് വൈസ് പ്രിൻസിപ്പൽ സോമി. പി. മാത്യു, മാനേജ്മെന്റ് വിഭാഗം ഉപമേധാവി സെബിൻ ജോസഫ്, സ്കിൽ ഡെവലപ്പ്മെന്റ് കോർഡിനേറ്റർ ഫാ. മാത്യു പുത്തൻകുളം, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.