മരണം എലിപ്പനി മൂലമെന്നു സ്ഥിരീകരിച്ചു
1337037
Wednesday, September 20, 2023 11:12 PM IST
ഏഴിക്കര: കെടാമംഗലം കിട്ടിയപ്പാടം രമേശന്റെ (49) മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 14ന് പകൽ ഇയാൾക്ക് വീട്ടിൽ വച്ച് ബോധക്ഷയമുണ്ടായി. ഇടക്ക് ഫിക്സ് ബാധ വരുന്നതിനാൽ അതിന്റെ പ്രശ്നമെന്നാണ് ആദ്യം കരുതിയത്. തുടർന്ന് ഏഴിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും, പറവൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
അസുഖം ഗുരുതരമായതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ശനി രാത്രിയോടെ മരിച്ചു.സംസ്കാരം നടത്തി. തെങ്ങുകയറ്റത്തൊഴിലാളിയാണ്. ഭാര്യ: രേഖ. മകൻ: രാഹുൽ.