രാജഗിരി സഹൃദയ കമ്യൂണിറ്റി മെന്റൽ ഹെൽത്ത് സെന്റർ തുറന്നു
1336899
Wednesday, September 20, 2023 5:56 AM IST
കൊച്ചി: രാജഗിരി സഹൃദയയുടെ നേതൃത്വത്തിലുള്ള സൗജന്യ കൗൺസിലിംഗ് സെന്ററിന്റെ പ്രവിശ്യാതല ഉദ്ഘാടനം സിഎംഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ ഫാ. ബെന്നി നല്ക്കര നിർവഹിച്ചു.
തേവര സേക്രഡ് ഹാർട്ട് കോളജിൽ നടന്ന ചടങ്ങിൽ സഹൃദയ ചെയർമാൻ റവ.ഡോ. ഷിന്റോ തളിയൻ, കോളജ് മാനേജർ ഫാ. വർഗീസ് കാച്ചപ്പള്ളി, പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ എന്നിവർ പ്രസംഗിച്ചു. രാജഗിരി സഹൃദയയുടെ നേതൃത്വത്തിലുള്ള രണ്ട് കൗൺസിലർമാരുടെ സൗജന്യസേവനം കോളജിൽ ലഭ്യമാക്കും.