കെ.എൽ 07 ഡിസി 369 മമ്മൂട്ടിക്കു സ്വന്തം
1336666
Tuesday, September 19, 2023 5:40 AM IST
കാക്കനാട് : എറണാകുളം ആർടി ഓഫീസിൽ നടന്ന ഫാൻസി നമ്പർ ലേലത്തിൽ 369 നമ്പർ നടൻ മമ്മൂട്ടി സ്വന്തമാക്കി. കെഎൽ 07 ഡിസി സീരിസിലെ നമ്പർ ആണിത്. ഈ ഫാൻസി നമ്പർ കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ പുതിയ കാറിനായി ബുക്ക് ചെയ്തിരുന്നു.
ഈ നമ്പറിനായി മറ്റു രണ്ടു പേർ കൂടി ലേലത്തിൽ പങ്കെടുത്തിരുന്നു. ഓൺലൈനിൽ നടന്ന ലേലത്തിൽ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പർ സ്വന്തമായി. മറ്റൊരു നമ്പറായ കെ.എൽ. 07 ഡി.സി. 500 കൊച്ചി സ്വദേശി 2.45 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഈ നമ്പറിനായി അഞ്ചു പേർ മത്സര രംഗത്തുണ്ടായിരുന്നെന്ന് എറണാകുളം ജോയിന്റ് ആർടിഒ കെ.കെ. രാജീവ് പറഞ്ഞു.
ഫാൻസി നമ്പർ ലേലത്തിൽ 10,72000 രൂപയാണ് ഇന്നലെ നടന്ന ഫാൻസി നമ്പർ ലേലത്തിൽ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്.