രായമംഗലത്ത് വികസന മുരടിപ്പിനെതിരേ ധര്‍ണ
1336652
Tuesday, September 19, 2023 5:19 AM IST
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ധർണാ സമരം നടത്തി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മെയിന്റനന്‍സ് ഗ്രാന്‍ഡ് ഫണ്ട് വിനിയോഗിക്കുന്ന ഇനത്തിലും വ്യക്തിഗത ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതിലും ഭരണപക്ഷ വീഴ്ച വരുത്തിയതായി ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിനു മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു.
അംഗങ്ങളായ കെ.കെ. മാത്തുക്കുഞ്ഞ്, ജോയ് പൂണേലില്‍, സജി പടയാട്ടില്‍, കുര്യന് പോള്‍, മാത്യൂസ് ജോസ് തരകന്, ജോയ് പതിക്കല്‍, ഫെബിന് കുര്യാക്കോസ്, ടിന്‍സി ബാബു, എ.ആര്. അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു.