കളന്പാട്ടുപുരം പള്ളിയിൽ ജൂബിലി ആഘോഷം
1336648
Tuesday, September 19, 2023 5:19 AM IST
കാലടി: കളന്പാട്ടുപുരം തിരുഹൃദയ ദേവാലയ ശിലാസ്ഥാപനത്തിന്റെ 25-ാം വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജോബി മാറാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു.
ഫാ. ഷൈജു ആട്ടോക്കാരൻ, ഫാ. ജിതിൻ തളിയൻ, ഫാ.ഏബിൾ പുതുശേരി എന്നിവർ ദിവ്യബലിയിൽ കാർമികരായി. വിവാഹ ജീവിതത്തിന്റെ 25, 50 വർഷം പൂർത്തിയാക്കിയവരെയും, 70 വയസ് പൂർത്തിയാക്കിയ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർമാൻ ടി.കെ ചെറിയക്കു, കൈക്കാരന്മാരായ തോമസ് പാങ്ങോല, മാർട്ടിൻ തുപ്പത്തി എന്നിവർ പ്രസംഗിച്ചു.