കോതമംഗലം : തീർഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് മുന്നോടിയായി നടന്ന 338-ാം കോതമംഗലം തീർത്ഥാടന പതാക പ്രയാണം തലശേരിയിൽ നിന്നും കോതമംഗലത്ത് എത്തി.
പതാക പ്രയാണ സംഘം കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലെ 450-ഓളം കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
പള്ളിത്താഴത്ത് കോതമംഗലം നഗരസഭ നൽകിയ ആന്റണി ജോണ്‍ എംഎൽഎ, മുൻ മന്ത്രി റ്റി.യു. കുരുവിള, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേഷ്, ഭാനുമതി രാജു, കോതമംഗലം വലിയ പള്ളി വികാരി ഫാ. ഏബ്രഹാം കിളിയൻകുന്നത്ത്, ട്രസ്റ്റിമാരായ ഷാജു കോലോത്ത്, ബേസിൽ കളരിക്കൽ, കെ.കെ. ചാണ്ടി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്, മാത്യു ജോസഫ്, ഷെമീർ പനയ്ക്കൽ, ഇ.കെ. സേവ്യർ, മൈതീൻ ഇഞ്ചക്കുടി, എൽദോസ് ചേലാട്ട്, കോതമംഗലം മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരി ഫാ. ബിജോ കാവാട്ട്, ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരിൽ, കെ.പി. ജോർജ് കൂർപ്പിള്ളിൽ, ബിനു കൈപ്പിള്ളിൽ, ജോസ് ചുണ്ടേക്കാട്ട്, എൽദോസ് ആനച്ചിറ, സജീവ് തച്ചമറ്റം, റോയി പഴുക്കാളിൽ, ബേസിൽ മാറാച്ചേരി, എം.എസ.് എൽദോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.