ലോക പഞ്ചഗുസ്തി മത്സരം: യോഗ്യത നേടി അച്ഛനും മകളും
1301835
Sunday, June 11, 2023 6:54 AM IST
കൂത്താട്ടുകുളം: ഉത്തർപ്രദേശിലെ മധുര ജിഎൽഎ യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായിൽ യു.സി. ബൈജു 80 കിലോ വിഭാഗത്തിൽ വെള്ളി മെഡലും മകൾ അർച്ചന ബൈജു 70 കിലോ ഇടത് - വലതു കൈ വിഭാഗങ്ങളിൽ രണ്ട് സ്വർണ മെഡലുകളും നേടി.
ഇരുവരും ഖസാക്കിസ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയിട്ടുണ്ട്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അർച്ചന ബൈജു.