ട്രെയിൻ തട്ടി വയോധികൻ മരിച്ചു
1301338
Friday, June 9, 2023 1:29 AM IST
തൃപ്പൂണിത്തുറ: സൈക്കിളുമായി റെയിൽ പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് വയോധികൻ മരിച്ചു. എരൂർ കുട്ടാത്ത് റോഡിൽ വെണ്ട്രപ്പള്ളിൽ വീട്ടിൽ ഉദയകുമാർ (67) ആണ് മരിച്ചത്. മാത്തൂർ റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇരുന്പനം ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: രശ്മി, രേഷ്മ. മരുമക്കൾ: ഹാരിഷ്, അബി.