3,000 കുടുംബങ്ങൾക്കായി സൗജന്യ കുടിവെള്ള പദ്ധതിq
1301292
Friday, June 9, 2023 12:59 AM IST
ഏലൂർ: ഏലൂർ നഗരസഭയിൽ 3,000 കുടുംബങ്ങൾക്ക് പ്രയോചനം ലഭിക്കുന്ന സൗജന്യ കുടിവെള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പാരിസ്ഥിതിക മലിനീകരണ പ്രശ്നം മൂലം നിരവധി സമരങ്ങളുടെ ഫലമായാണ് സുപ്രീംകോടതി മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഏലൂരിലെ 9 വാർഡുകളിലാണ് സൗജന്യ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം 3000 കുടുംബങ്ങൾക്ക് ദിവസം 500 ലിറ്റർ കുടിവെള്ളം സൗജന്യമായി ലഭ്യമാകും. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരും നഗരസഭയും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. ഉപഭോക്താക്കളുടെ പട്ടിക തയാറാക്കാനായി ഈ മാസം 15 മുതൽ ജൂലൈ ഏഴു വരെ വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാ ചെയർമാർ എ.ഡി. സുജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.