എംഡിഎംഎയുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു
1301291
Friday, June 9, 2023 12:59 AM IST
നെടുമ്പാശേരി: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. ചെങ്ങമനാട് കപ്രശേരി കല്ലിൽ അഖിൽ(26) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 1.910 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ചെറിയ ഡപ്പികളിലും സിപ്പ് ലോക്ക് കവറുകളിലുമായി പാസഞ്ചർ ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽ വില്പനയ്ക്കായി സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഡിജിറ്റൽ ത്രാസും പ്രതിയുടെ പക്കൽനിന്ന് പിടികൂടി. പോലീസ് പട്രോളിംഗ് നടത്തുമ്പോൾ കപ്രശേരിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിഐ വി.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.