ദേശീയപാതയിൽ സ്ലാബ് പൊട്ടി അപകടക്കുഴി
1301288
Friday, June 9, 2023 12:59 AM IST
ആലുവ: ആലുവയിൽ ദേശീയപാതയിൽ മേൽപ്പാലത്തിനു കീഴെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് സ്ലാബ് പൊട്ടി അപകടക്കുഴി. കുഴി ബലമുള്ള സ്ലാബ് ഉപയോഗിച്ച് അടയ്ക്കേക്കേണ്ടതിനു പകരം ബാരിക്കേഡ് വച്ച് മറയ്ക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നും പരാതിയുണ്ട്. ഇവിടെ ഇത് മൂന്നാം തവണയാണ് ഇവിടെ സ്ലാബ്പൊട്ടി കുഴി രൂപപ്പെടുന്നത്. ആലുവ മാർക്കറ്റിലേക്ക് അടക്കം നിരവധി ഭാരവണ്ടികൾ കടന്നുപോകുന്ന വഴിയായതിനാൽ ഇവിടെ ഇടുന്ന സ്ലാബ് അടുത്ത ദിവസം പൊട്ടിപ്പോകുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ലാബ് പൊട്ടിക്കഴിഞ്ഞാൽ ബാരിക്കേഡ് വച്ച് മറയ്ക്കാനാണ് ട്രാഫിക് പോലീസിന്റെ ശ്രമം. പക്ഷേ രാത്രി കാലങ്ങളിൽ ഇത് ശ്രദ്ധിക്കാതെ ചെറുവാഹനങ്ങൾ കുഴിയിൽ വീഴുകയും ചെയ്യും. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർക്ക് നാട്ടുകാർ പരാതി നൽകി.