ത​ണ​ൽ​മ​രം ഒ​ടി​ഞ്ഞു​വീ​ണ് വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്
Friday, June 9, 2023 12:59 AM IST
കാ​ക്ക​നാ​ട്: കാ​റ്റും മ​ഴ​യും മൂ​ലം ത​ണ​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ ഒ​ബ്രോ​ൺ മാ​ളി​നു സ​മീ​പം റോ​ഡി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ അ​രു​ൺ​രാ​ജ്, വി​പി​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ സു​ര​ഭി ന​ഗ​റി​ലാ​ണ് കൂ​റ്റ​ൻ വാ​ക​മ​രം വൈ​ദ്യു​ത പോ​സ്റ്റി​ലേ​ക്കും, റോ​ഡി​ലേ​ക്കും മ​റ​ഞ്ഞു​വീ​ണ​ത്. മ​രം റോ​ഡി​നു കു​റു​കെ വീ​ണ​തോ​ടെ ഈ ​വ​ഴി​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പൂ​ര്‍​ണ​മാ​യി സ്തം​ഭി​ച്ചു. തൃ​ക്കാ​ക്ക​ര​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്‌.
ക​ള​ക്‌​ട​റേ​റ്റി​നു വ​ട​ക്ക് ഗേ​റ്റി​നു സ​മീ​പം ഉ​ണ​ങ്ങി​നി​ന്ന ത​ണ​ൽ​മ​രം മ​റി​ഞ്ഞു​വീ​ണു. ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. കാ​ക്ക​നാ​ട് തോ​പ്പി​ൽ അ​രു​ൺ ദേ​വി​ന്‍റെ വീ​ട്ടി​ൽ എ​ക്സ്ഹോ​സ്റ്റ് ഫാ​നി​ന് തീ​പി​ടി​ച്ചു.