ദീപിക സ്റ്റഡി എബ്രോഡ് എക്സ്പോ: സമ്മാനങ്ങൾ നൽകി
1301284
Friday, June 9, 2023 12:55 AM IST
കൊച്ചി: ദീപിക ദിനപത്രം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ സംഘടിപ്പിച്ച സ്റ്റഡി എബ്രോഡ് എക്സ്പോയിൽ (വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം) പങ്കെടുത്തവർക്കുള്ള ഭാഗ്യസമ്മാനങ്ങൾ വിതരണം ചെയ്തു. എക്സ്പോയിലെ സ്റ്റാളുകൾ സന്ദർശിച്ചവരിൽ നിന്നു നറുക്കെടുപ്പിലൂടെയാണു ഭാഗ്യശാലികളെ കണ്ടെത്തിയത്. ആൽബർട്സ് കോളജിൽ നടന്ന ചടങ്ങിൽ, കോളജ് ചെയര്‍മാനും മാനേജറുമായ റവ. ഡോ. ആന്റണി തോപ്പില്‍ സമ്മാനദാനം നിർവഹിച്ചു.
കോളജ് രജിസ്ട്രാർ ഫാ. ജോൺ ക്രിസ്റ്റഫർ, ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. സൈമൺ പള്ളുപ്പേട്ട, മാർക്കറ്റിംഗ് മാനേജർ റെബി ജോർജ് എന്നിവർ പ്രസംഗിച്ചു. നോള്‍ട്ട പ്രീമിയം ഹോംവെയറാണു സമ്മാനങ്ങൾ സ്പോണ്സര് ചെയ്തത്.