വിസാറ്റ് എൻജിനീയറിംഗ് കോളജിന് പുതിയ ഐഎസ്ഒ സർട്ടിഫിക്കേഷൻ
1301269
Friday, June 9, 2023 12:52 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഭാഗമായ വിസാറ്റ് എൻജിനീയറിംഗ് കോളജിന് പ്രവർത്തന മികവിന്റെ മാനദണ്ഡമായ ഐഎസ്ഒയിൽനിന്നു പുതിയ സർട്ടിഫിക്കേഷനായ ഐഎസ്ഒ 2018 : 21001 ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സേവനങ്ങൾ മികച്ച രീതിയിൽ വിദ്യാർഥികൾക്ക് നൽകുന്നതിനും വിദ്യാർഥികളുടെ അക്കാഡമിക് പാഠ്യേതര അന്തരീക്ഷവുമായി ബന്ധപ്പെട്ട ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സർട്ടിഫിക്കേഷൻ വിസാറ്റിന് ലഭ്യമായത്.
ഐഎസ്ഒ 2018 : 21001 സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ വിസാറ്റ് എൻജിനീയറിംഗ് കോളജ് കേരളത്തിലെ മുൻനിര കോളജുകളുടെ പട്ടികയിൽ ഇടംപിടിക്കും. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ഐഎസ്ഒ 2018 : 21001 സർട്ടിഫിക്കറ്റ് ടി.യു.വി നോർഡ് രാഹുൽ സെബാസ്റ്റ്യനിൽനിന്ന് വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ് ഏറ്റുവാങ്ങി. കോളജ് ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ പ്രമോദ് നായർ, അസിസ്റ്റന്റ് പ്രഫ. ദിവ്യ നായർ എന്നിവർ പ്രസംഗിച്ചു.