ലയണ്‍സ് ക്ലബ് സൗജന്യമായി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം
1301268
Friday, June 9, 2023 12:52 AM IST
ഇലഞ്ഞി: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇലഞ്ഞി ചെന്തിട്ടേൽകരോട്ട് കുടുംബത്തിന് സൗജന്യമായി നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ജോസഫ് കെ. മനോജ് നിർവഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഇലഞ്ഞി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിംസ് ജോസ് അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പ്രഫ. സാംസണ് തോമസ്, ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, ആനി മനോജ്, റീജണൽ ചെയർമാൻ മനോജ് അംബുജാക്ഷൻ, സോണ്‍ ചെയർമാൻ മിഥുൻ ജോണ്‍, ഇലഞ്ഞി ലയണ്‍സ് ക്ലബ് സെക്രട്ടറി ജോണ്‍ മാത്യു, ട്രഷറർ സന്തോഷ് സണ്ണി, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മാജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം എൽസി ടോമി, വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ്, എ.സി. പീറ്റർ, ജോയ്സ് മാന്പള്ളി, സാലോ ജോർജ്, ദീപ സാലോ തുടങ്ങിയവർ പ്രസംഗിച്ചു.