ജില്ലയെ തരിശു രഹിതമാക്കും: ഉല്ലാസ് തോമസ്
1301267
Friday, June 9, 2023 12:52 AM IST
മൂവാറ്റുപുഴ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിച്ച് അഞ്ചു വർഷംകൊണ്ട് ജില്ലയെ പൂർണമായും തരിശു രഹിതമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ്. മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരത്ത് മൂവാറ്റുപുഴ മണ്ഡലത്തിലെ തോടുകളുടെ ശുചീകരണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതൽ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുന്ന നവീന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് രൂപംനൽകുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ജലാശയങ്ങളെ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ (ഡീസിൽറ്റിംഗ്) ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണികുട്ടി ജോർജ് മുഖ്യ പ്രഭാഷണവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പദ്ധതി വിശദീകരണവും നടത്തി.
ഷാന്റി ഏബ്രഹാം, ബിനോ കെ. ചെറിയാൻ, ജോർജ് ഫ്രാൻസീസ്, ജാൻസി മാത്യു, സാറാമ്മ ജോണ്, കെ.ജി. രാധാക്യഷ്ണൻ, രമാ രാമകൃഷ്ണൻ, ബിനി ഷൈമോൻ, ബിന്ദു ജോർജ്, ബിജു കുര്യാക്കോസ്, നിഷാ ജിജോ, അജി സാജു, ഷൈനി മുരളി, സരള രാമൻ നായർ, രതീഷ് ചങ്ങാലിമറ്റം, ജിബി മണ്ണത്തൂക്കാരൻ, ജയ്സ് ജോണ്, സാബു ജോണ്, ചിന്നമ്മ വർഗീസ്, ലത ശിവൻ, എബി പോൾ, പ്രഫ. കുര്യാക്കോസ് മാടശേരി, സിനിജ സനൽ, ബിജു മാടശേരി എന്നിവർ പ്രസംഗിച്ചു.