എസ്എച്ച് മീഡിയ കപ്പ് 10 മുതല്‍ 12 വരെ
1301023
Thursday, June 8, 2023 1:02 AM IST
കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എസ്എച്ച് മീഡിയ കപ്പ് സീസണ് മൂന്ന് 10 മുതല്‍ 12 വരെ എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം എറണാകുളം പ്രസ്ക്ലബില്‍ ഹൈബി ഈഡന് എംപി ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തിലിന് നല്കി പ്രകാശനം ചെയ്തു. മീഡിയ കപ്പിന്റെ അനിമേറ്റഡ് പ്രമോ വീഡിയോ പ്രകാശനം ശ്രീജിത്ത് കൊട്ടാരത്തില്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജിജീഷ് കരുണാകരന് അധ്യക്ഷത വഹിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസ് ജോണ്‍, ബാബു ജോസഫ്, മീഡിയ കപ്പ് കോ-ഓര്‍ഡിനേറ്റര്‍ സുജിത് നാരായണന് എന്നിവര്‍ പ്രസംഗിച്ചു. 50,000 രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒപ്പം ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്, ബൗളര്‍, വിക്കറ്റ് കീപ്പര്‍, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് എറണാകുളം പ്രസ് ക്ലബുമായി സഹകരിച്ചാണ് മീഡിയ കപ്പ് സംഘടിപ്പിക്കുന്നത്.