ഷാജിത നൗഷാദ് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്
1301019
Thursday, June 8, 2023 1:01 AM IST
പെരുമ്പാവൂര്‍: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ വനിത വിഭാഗമായ വനിത ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷയായി പെരുമ്പാവൂര്‍ സ്വദേശിനി ഷാജിത നൗഷാദിനെ തെരഞ്ഞെടുത്തു. നിലവില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും വനിതാ ലീഗ് ജില്ല ട്രഷറുമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഈ അംഗീകാരം തേടിയെത്തിയത്.
എറണാകുളം ജില്ലയില്‍ നിന്ന് ആദ്യമായിട്ടാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. വനിത ലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്, ജില്ല സെക്രട്ടറി, മണ്ഡലം ട്രഷറര്‍ എന്നി പദവികളും വഹിച്ചട്ടുണ്ട്. മുന്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വാഴക്കുളം പള്ളിക്കവല സ്വദേശിയാണ്. ഭര്‍ത്താവ് അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.എ. നൗഷാദ്. മക്കള്‍: മറിയം തബസുമ, അമീനുല്‍ ഹഖ്, അമാനുല് ഹഖ്.