നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറി
1301016
Thursday, June 8, 2023 1:01 AM IST
കിഴക്കമ്പലം: മലയിടംതുരുത്തിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിലേക്കൊഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ചെമ്പറക്കിയിൽനിന്നു പുക്കാട്ടുപടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ആണ് നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പറിന്റെ ഡീസൽ ടാങ്കിലേക്ക് ഇടിച്ചു കയറിയത്.
പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റോഡിലെ ഡീസൽ കഴുകി നീക്കം ചെയ്തു. ഇരു വാഹനങ്ങളിലെയും ഡ്രെെവർമാർക്ക് പരിക്കുകളില്ല.