തൃക്കാക്കരയിൽ മഹിളാ അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തി
1301015
Thursday, June 8, 2023 1:01 AM IST
കാക്കനാട് : കൗൺസിൽ യോഗത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ കോൺഗ്രസ് നേതാവും കൗൺസിലറുമായ ഷാജി വാഴക്കാല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
നഗരസഭാ കവാടത്തിന് മുന്നിൽ നടന്ന പ്രതിക്ഷേധ മാർച്ച് അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസുരാ ദേവി ഉദ്ഘാടനം ചെയ്തു.
മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്റ് അജുന ഹാഷിം അധ്യക്ഷത വഹിച്ചു.
മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി റെനി ഉണ്ണി,ഡിവൈഎഫ്ഐ ജില്ലാ നേതാവ് എൻ.എസ്. ഭാഗ്യലക്ഷമി, പ്രസീദ ഹരി, സുനി കൈലാസൻ, ഷൈനി ബിജു, റുക്കിയ മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ കൗൺസിലർമാർ സെക്രട്ടറിക്ക് നൽകിയ പരാതി മുക്കിയ ചെയർപേഴ്സന്റെ നടപടിയിൽ പ്രതിഷേധിച്ച് ചെയർപേഴ്സന്റെ കാബിനു മുന്നിൽ പ്രതിക്ഷേധിച്ച കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.