‘സീക്കോണ്‍ 23' നു ഫിസാറ്റില്‍ തുടക്കമായി
1301014
Thursday, June 8, 2023 1:01 AM IST
കൊച്ചി: നിര്‍മാണ മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജ് ഒരുക്കുന്ന അന്തര്‍ദേശീയ സമ്മേളനം ‘സീക്കോണ്‍ 23' നു തുടക്കമായി. ഐഐടി മുംബൈ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം വിദഗ്ധന്‍ ഡോ.ആല്‍ബര്‍ട്ട് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജ് ചെയര്മാന് പി.ആര്.ഷിമിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്ന് ദിവസങ്ങളിലായി നടക്കുന്ന അന്തര്‍ദേശിയ സമ്മേളനത്തില്‍ നാനൂറിലേറെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. അതില്‍ തെരഞ്ഞെടുക്കപെട്ട നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നിര്‍മാണ മേഖലയിലെ നൂതന സാധ്യതകളും സാങ്കേതിക വിദ്യകളും പുതിയ നിര്‍മാണ രീതികളും, കാലാവസ്ഥ അനുബന്ധ നിര്‍മിതികളും സമ്മേളനം ചര്‍ച്ച ചെയ്യും.
ചടങ്ങില്‍ ഫിസാറ്റ് വൈസ് ചെയര്മാന് സച്ചിന് ജേക്കബ് പോള്‍, ഐഎസ്ടിഇ ചെയര്മാന് ഡോ.കെ. വിജയകുമാര്‍, ഐഇഐ ലോക്കല്‍ സെന്റര്‍ ചെയര്മാന് പി.എ. സലാവുദീന്, ഐസിഐ കൊച്ചി വൈസ് ചെയര്മാന് ഡോ. എല്‍സണ്‍ ജോണ്‍ തുടങ്ങിവര്‍ സംസാരിച്ചു. സമ്മേളനം നാളെ സമാപിക്കും.