പുറംബണ്ട്പൊട്ടി കൃഷിയിടത്തിൽ വെള്ളം കയറി
1301013
Thursday, June 8, 2023 1:01 AM IST
ചെറായി: ശക്തിയായ മഴയിൽ പുറംബണ്ട്പൊട്ടി കൃഷിക്ക്വേണ്ടി ഒരുക്കിയ മുപ്പത്ഏക്കറോളം പൊക്കാളി കൃഷിയിടം ഉപ്പു വെള്ളം കയറി നാശത്തിലായി. എടവനക്കാട് പഞ്ചായത്ത് അഞ്ചാംവാർഡ് മാറോത്ത് കൃഷിസമാജം വക കൃഷിയുമായി ബന്ധപ്പെട്ട പുറം ബണ്ടാണ് പൊട്ടിയത്.
മാത്രമല്ല പൊട്ടിയ പുറംചിറയിലൂടെ കാൽനടയാത്ര ചെയ്തിരുന്നവരും ഇതോടെ ദുരിതത്തിലായി. കിഴക്ക് ഭാഗത്തുള്ളവർക്ക് സംസ്ഥാന പാതയിലേക്കെത്താനുള്ള എളുപ്പമാർഗം കൂടിയായിരുന്നു ഇത്. ഇക്കാര്യത്തിൽ പൊക്കാളികൃഷി വികസന ഏജൻസിയോ സർക്കാരോ ഇടപെട്ട് പുറംബണ്ട് നിർമിക്കാനുള്ള സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.