ഭക്ഷ്യസുരക്ഷാ ദിനാചരണം
1301012
Thursday, June 8, 2023 1:01 AM IST
കൊച്ചി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനാചരണവും ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്സും സംഘടിപ്പിച്ചു. കടവന്ത്ര വിനായക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കരുണാലയം, സ്നേഹ സദനം അസീസി റിലീഫ് സെന്റര്‍ എന്നിവിടങ്ങളിലേക്കുള്ള സൗജന്യ ഭക്ഷണക്കിറ്റുകളുടെ വിതരണോദ്ഘാടനം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗ് സര്‍വീസ് അഥോറിറ്റി സെക്രട്ടറി എന്‍. രഞ്ജിത് കൃഷ്ണന്, ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ പി.കെ. ജോണ്‍, അങ്കമാലി ഫുഡ് സേഫ്റ്റി ഓഫീസര്‍ വി. ഷണ്മുഖന്, എംആര്‍ടി ഓര്‍ഗാനിക്സ് ഡയറക്ടര്‍ മാഹിബാലന് തുടങ്ങിയവര്‍ പങ്കെടുത്തു. ഷെഫ് ടി.പി. പോള്‍സണ്‍ ക്ലാസ് നയിച്ചു.