കുഫോസ് വിദ്യാര്‍ഥികള്‍ മാരാരിക്കുളം ബീച്ച് വൃത്തിയാക്കി
1301011
Thursday, June 8, 2023 1:01 AM IST
കൊച്ചി: ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) സംഘടിപ്പിച്ചിട്ടുള്ള പരിപാടികളുടെ ഭാഗമായി കുഫോസ് വിദ്യാര്‍ഥികള്‍ ആലപ്പുഴ മാരാരിക്കുളം ബീച്ച് വൃത്തിയാക്കി. കുഫോസിലെ എംഎസ്സി മറൈന്‍ ബയോളജിയിലെ 28 വിദ്യാര്‍ഥികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മാസ്കും നിറഞ്ഞ് വൃത്തികേടായിരുന്ന ബീച്ച് ശുചീകരിച്ചത്.
മാരാരിക്കുളം നോര്‍ത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം ജെസി ജോസി ബീച്ച് ക്ലീനിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. കുഫോസിലെ അധ്യാപകരായ ഡോ. കെ.ജി. നെവിന്, ഡോ. വി.പി. ലിംനാ മോള്, ഡോ. പി.ടി. ബൈജു എന്നിവര്‍ നേതൃത്വം നല്കി. ലോക സമുദ്രദിനമായ ഇന്ന് കുഫോസ് സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ ഉച്ചയ്ക്ക് 2.30 ന് വൈസ് ചാന്‍സലര്‍ ഡോ. റോസലിന്റ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.