സംസ്ഥാന സീനിയർ നീന്തൽ മത്സരം: കരുത്തു കാട്ടി വിശ്വജ്യോതി
1301010
Thursday, June 8, 2023 1:01 AM IST
അങ്കമാലി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സീനിയർ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്കൂൾ വിദ്യാർഥികൾക്ക് മികച്ച നേട്ടം. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് 12 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
അഞ്ച് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവും നേടി വിശ്വജ്യോതി സ്കൂൾ കുട്ടികൾ കരുത്തുകാട്ടി. ജോസഫ് വി. ജോസ്, കാരൻ ബെന്നി, നിക്കോൾ പോളി എന്നീ വിദ്യാർഥികൾ ഹൈദരാബാദിൽ നടക്കുന്ന ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടി. പങ്കെടുത്ത വിദ്യാർഥികളെയും പരിശീലകൻ അനിൽകുമാറിനെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.