തെരുവിൽ അലഞ്ഞ കാർത്തുവിന് അഭയകേന്ദ്രമായി
1301009
Thursday, June 8, 2023 12:58 AM IST
ആലുവ: കുറച്ച് മാസങ്ങളായി ആലുവ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാഴ്ചപരിമിതയായ കാർത്തു(85)വിനെ എറണാകുളം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. തെരുവിൽ അലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന തെരുവോരം മുരുകന്റെ നേതൃത്വത്തിലാണ് കാർത്തുവിനെ കൊച്ചിയിലെത്തിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതയായ ഈ വയോവൃദ്ധ ആരാലും സംരക്ഷിക്കപ്പെടുവാനില്ലാതെ ആലുവ നഗരത്തിൽഅലഞ്ഞു നടക്കുകയായിരുന്നു. ഇവരുടെ അവസ്ഥ സമീപത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികളാണ് മുരുകനെ അറിയിച്ചത്.
കളമശേരി രാജഗിരി കോളജിലെ എംഎസ്ഡബ്ലിയു വിദ്യാർഥികളുടെ സഹായത്തോടെ വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർദേശിക്കുകയുമായിരുന്നു.