പോത്താനിക്കാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാന്‍ വൈകുമോ ?
1301008
Thursday, June 8, 2023 12:58 AM IST
പോത്താനിക്കാട്: കോതമംഗലം താലൂക്കിലെ പോത്താനിക്കാട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് കാലമേറെയായെങ്കിലും ഇനിയും സ്മാര്‍ട്ടായില്ല. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കെട്ടിടത്തിലെ അടിസ്ഥാന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയോ, ചുറ്റുമതില്‍, പൂന്തോട്ടം തുടങ്ങിയവയുടെ പണികള്‍ ഒന്നും ആരംഭിക്കുകയോ ചെയ്തിട്ടില്ല.
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കെട്ടിടത്തിന്റെ ഉള്ളിലെ ഫര്‍ണീഷിംഗ്, ഫ്രണ്ട് ഓഫീസ് സംവിധാനം, ഡോക്യുമെന്റ് റൂം, ടോക്കണ്‍ സംവിധാനം, വിശ്രമമുറി, ടോയ്ലറ്റ് സൗകര്യം, ക്യാബിനുകളുടെ നിര്‍മാണം എന്നിവയും നടപ്പാക്കാനായിട്ടില്ല. റവന്യു വകുപ്പില്‍നിന്ന് 44 ലക്ഷം രൂപയാണ് വില്ലേജ് ഓഫീസിന്റെ നിര്‍മാണത്തിന് അനുവദിച്ചത്. നിര്‍മിതി കേന്ദ്രമാണ് പണികള്‍ ഏറ്റെടുത്ത് നടത്തുന്നത്. നിലവില്‍ ഇവിടെ ഉണ്ടായിരുന്ന വില്ലേജ് ഓഫീസ് മന്ദിരം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ റവന്യൂ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.