രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റിമാൻഡിൽ
1301007
Thursday, June 8, 2023 12:58 AM IST
കോതമംഗലം: അമ്പലപ്പറമ്പിൽ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ. കുത്തുകുഴി അമ്പലപ്പറമ്പ് ഭാഗത്ത് തുടക്കരയിൽ റോണി (40) യാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റ ഒരാൾ കോട്ടയം മെഡിക്കൽ കോളജിലും മറ്റൊരാൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച;
മൂന്നുപേർ പിടിയിൽ
കോതമംഗലം: വെണ്ടുവഴിയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയേയും മകനേയും ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. മാറമ്പിള്ളി നോർത്ത് ഏഴിപ്രം സ്വദേശികളായ മുല്ലപ്പിള്ളി നിയാസ് (23), ഐനാരിക്കുടി അബ്ദുൾ റഷീദ് (32), കണ്ണൂർ അയ്യംകുന്ന് കുരുകുത്തിയിൽ സൗജേഷ് (26) എന്നിവരെയാണ് കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.