അഡ്മിഷൻ ആരംഭിച്ചു
1301006
Thursday, June 8, 2023 12:58 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കോളജുകളായ വിസാറ്റ് എൻജിനീയറിംഗ് കോളജ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലേക്ക് 2023-24 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നീ പുതിയ തലമുറയിലുള്ള കോഴ്സുകളും സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കോർ കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ വിപുലമായ ട്രേഡുകളാണുള്ളത്. കഴിഞ്ഞവർഷം പുതുതായി ആരംഭിച്ച വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ബികോം, ബിസിഎ, ബിബിഎ, എസിസിഎ, സിഎംഎ (ഇന്ത്യ), സിഎംഎ (യുഎസ്) എന്നീ വിഭാഗങ്ങളിലേക്കും അഡ്മിഷൻ നടത്തിവരുന്നു. പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം സ്കോളർഷിപ്പുകളും ഒരുക്കിയിട്ടുണ്ട്. ഫോൺ: 8330031888, 8330032888.