ഫാ. കുര്യാക്കോസ് കച്ചിറമറ്റം ഒന്നാം ചരമ വാർഷികം
1301005
Thursday, June 8, 2023 12:58 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ഗാനമേള സമിതി സ്ഥാപകനും നാല് പതിറ്റാണ്ട് സമിതിയുടെ ഡയറക്ടറുമായിരുന്ന ഫാ. കുര്യാക്കോസ് കച്ചിറമറ്റത്തിന്റെ ഒന്നാമത് ചരമ വാർഷികം ആചരിച്ചു. എയ്ഞ്ചൽ വോയ്സിലെ ആദ്യകാല ഗായകരും മറ്റ് കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.
ഫാ.കുര്യാക്കോസ് കച്ചിറമറ്റം വേദിയിൽ പാടിയിരുന്ന "കരകവിഞ്ഞൊഴുകും കരുണതൻ കരങ്ങൾ ഭൂമിയിലാരുടേത്’ എന്ന് തുടങ്ങുന്ന ഗാനം ഗായകർ ചേർന്ന് പാടി സ്മരിച്ചു. അനുസ്മരണ യോഗത്തിൽ മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം അധ്യക്ഷത വഹിച്ചു.
നിർമല കോളജ് അസിസ്റ്റന്റ് പ്രഫസർ ഫാ. ഫ്രാൻസിസ് കോലോത്ത്, എയ്ഞ്ചൽ വോയ്സ് മാനേജർ പി.ഡി. ജോയി, ഗാനമേള സമിതി ഗായകരും കലാകാരന്മാരുമായ കുട്ടിയച്ചൻ, വിജയൻ പൂഞ്ഞാർ, ജോജി, ചാക്കോ, ജോസ്, താപസ് ആന്റണി അനിൽ, യമുന ഗണേഷ്, ബിന്ദു, ദീപ, നിഷ, കൃഷ്ണേന്ദു, ജിനി, അയിഷാ ജെസി, മായ, റീത്ത, തോമസ്, വിൻസെന്റ്, പീറ്റർ, ബാബു പൈക, സുധി, രാജീവ്, ജോണി, റോണി, സാബു എന്നിവർ പ്രസംഗിച്ചു.