കാവുംഭാഗത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം
1301004
Thursday, June 8, 2023 12:58 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് മോഷണം തുടർക്കഥയാകുന്നു. ചൊവ്വാഴ്ച രാത്രി പാലക്കുഴ കാവുംഭാഗത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നു. പുറത്തേയും നാലമ്പലത്തിനകത്തേയും കാണിക്ക വഞ്ചികൾ തകർത്തു. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ.
കഴഞ്ഞ് ആഴ്ചയിൽ ഇതേ ദിവസമാണ് കാക്കൂർ ആമ്പശേരിക്കാവിൽ മോഷണം നടന്നത്. അവിടെ കാണിക്ക വഞ്ചിയും പുറത്തെ ഓഫീസ് മുറിയും കുത്തിത്തുറന്നിരുന്നു. ഭണ്ഡാരത്തിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. അന്നുതന്നെ തിരുമാറാടി എടപ്രക്കാവിലും മോഷണം നടന്നു. കൂത്താട്ടുകുളം ടൗണിൽ മാർക്കറ്റ് റോഡിൽ മോഷണ പരമ്പര നടന്നതും കഴിഞ്ഞ മാസമാണ്.