പെരിയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
1300807
Wednesday, June 7, 2023 10:19 PM IST
കൊച്ചി: ആലുവ മണപ്പുറത്തിനു സമീപം പെരിയാറ്റിൽ രണ്ടു ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉയരം 168 സെന്റിമീറ്റർ. ഇരുനിറവും ഉരുണ്ട ശരീരവുമാണ്. മൃതദേഹം ആലുവ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2624006, 9497987114.