ഗൃഹനാഥനെ ആളൊഴിഞ്ഞ പറന്പിൽ മരിച്ചനിലയിൽ കണ്ടെത്തി
1300806
Wednesday, June 7, 2023 10:19 PM IST
കാലടി: ഗൃഹനാഥനെ ആളൊഴിഞ്ഞ പറന്പിൽ മരിച്ചനിലയിൽ കണ്ടെത്തി. കാലടി കുറ്റിലക്കര താമരശേരി വീട്ടിൽ കെ. മണി (68, റിട്ട. പിഡിഡിപി) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുതൽ മണിയെ കാണാതായതിനെ തുടർന്നുള്ള വീട്ടുകാരുടെ അന്വേഷണത്തിൽ മണിയെ സമീപത്തെ ആൾ താമസമില്ലാത്ത പറന്പിൽ മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കാലടി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ശോഭ. മക്കൾ: ക വിത, രാജു. മരുമക്കൾ: അനീഷ്, അനു.