ഒടിഞ്ഞ് തൂങ്ങിയ നിലയിൽ നിരീക്ഷണ കാമറകൾ
1300792
Wednesday, June 7, 2023 1:15 AM IST
ആലങ്ങാട്: തിരുവാലൂർ കരുമാലൂർ, ആലങ്ങാട് മേഖലയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ ഒടിഞ്ഞ് തൂങ്ങിയ നിലയിൽ. കാമറകൾ നിലംപൊത്തിയതോടെ പ്രദേശത്ത് മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വ്യാപകമായതായും കാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പരാതി.
ആലുവ വരാപ്പുഴ റോഡിൽ തിരുവാലൂർ മേഖലയിൽ സ്ഥാപിച്ചിരുന്ന പത്തോളം ക്യാമറകളാണ് നശിച്ചത്. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തരും നാട്ടുകാർ ചേർന്നു സ്ഥാപിച്ചവയാണ് ഇവയെല്ലാം. പലയിടത്തും സാമൂഹിക വിരുദ്ധരാണു ക്യാമറകൾ നശിപ്പിച്ചിരിക്കുന്നത്. കൂടാതെ ലോറികൾ തട്ടിയും ക്യാമറകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നുണ്ട് ആലങ്ങാട് പഞ്ചായത്ത് അധികൃതർ ഇടപെട്ടു കേടായ നിരീക്ഷണ കാമറകൾ നന്നാക്കുകയോ, മാറ്റി പുതിയതു സ്ഥാപിക്കുകയോ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.