വ്യാജ സർട്ടിഫിക്കറ്റ്: സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്
1300788
Wednesday, June 7, 2023 1:15 AM IST
കാലടി: കാലടി സംസ്കൃത സർവകലാശാലയിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി താത്കാലിക അധ്യാപനം നടത്തിയതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ സിൻഡിക്കേറ്റംഗവുമായ ലിന്റോ പി. ആന്റു ആവശ്യപ്പെട്ടു. സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനത്തിലും കെ. വിദ്യയ്ക്കായി തിരിമറികൾ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച ലിന്റോ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും, ഒരു മന്ത്രിയും, ഇടത് അധ്യാപക സംഘടനയിലെ നേതാക്കളും ഇടപെട്ടതായും പറഞ്ഞു.