ഫോര്‍ട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു
1300781
Wednesday, June 7, 2023 1:12 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, സേവ എന്നിവ സംയുക്തമായി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചി ബീച്ച് ശുചീകരണപ്രവര്‍ത്തനങ്ങൾ നടത്തി. കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കി പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിക്കേണ്ടത് ഇന്നിന്റെ പ്രധാന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ് അധ്യക്ഷത വഹിച്ചു. കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ ആന്റണി കുരീത്തറ മുഖ്യപ്രഭാഷണം നടത്തി. സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന്(സേവ) സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍, കൊച്ചി കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ്, ഫോട്ടോഗ്രാഫർ എന്‍.എ. നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, ഏവിയേഷന്‍ വിദ്യാര്‍ഥികളും അധ്യാപകരും ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.