പരിസ്ഥിതി സംരക്ഷിക്കേണ്ടത് ജീവജാലങ്ങളുടെ നിലനിൽപ്പിന്റെ ആവശ്യം: മാർ മഠത്തിക്കണ്ടത്തിൽ
1300777
Wednesday, June 7, 2023 1:12 AM IST
കോതമംഗലം: പരിസ്ഥിതി സംരക്ഷിക്കേണ്ടത് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ രൂപതതല പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായി വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. രൂപത പ്രസിഡന്റ് ജോസ് പുതിയടം, ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, രൂപത വികാരി ജനറാൾമാരായ റവ.ഡോ. ഫ്രാൻസിസ് കീരംപാറ, റവ.ഡോ. പയസ് മലേക്കണ്ടം, ചാൻസലർ ഫാ. ജോസ് കളത്തൂർ, പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപ്പറന്പിൽ, സോഷ്യൽ സർവീസ് സയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ജോണ് മുണ്ടൻകാവിൽ, ട്രഷറർ ജോയി പോൾ, സെക്രട്ടറിമാരായ ബേബിച്ചൻ നിധീരി, ആന്റണി പാലക്കുഴി, തോമസ് കുണിഞ്ഞി, ഫാ. ജോണ് കണയങ്കൽ എന്നിവർ പ്രസംഗിച്ചു.