എൽമക്രോ അവാർഡ് ജോർജ് എടപ്പാറയ്ക്ക്
1300775
Wednesday, June 7, 2023 1:12 AM IST
കോതമംഗലം: വൈസ്മെൻ ഇന്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നൽകുന്ന ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്ട്-7 ഗവർണർ ജോർജ് എടപ്പാറയ്ക്ക് ലഭിച്ചു. കൊല്ലത്തു നടന്ന ഇന്ത്യാ ഏരിയ കണ്‍വൻഷനിൽ മുൻ ഇന്റർനാഷണൽ പ്രസിഡന്റ് വി.എസ്. ബഷീറിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
വൈസ്മെൻ നൂറാം വാർഷികത്തിൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജണ്‍ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 22 ക്ലബുകളിലായി ഒരു കോടിയുടെ ജീവകാരുണ്യ സേവന പദ്ധതികൾ ഡിസ്ട്രിക്റ്റ് 7ൽ നടപ്പാക്കി. റീജണ്‍ പ്രോജക്റ്റുകളുടെ ഭാഗമായി ഭവനരഹിതരായ നാല് കുടുംബങ്ങൾക്കു വീടുകൾ, ഡയാലിസിസ് മെഷീൻ വിതരണം, കോവിഡ് പ്രതിരോധം, മറ്റു കാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നിവയാണ് ഡിസ്ട്രിക്ടിൽ നടപ്പാക്കിയത്. വൈസ്മെൻ ഇന്ത്യ ഏരിയയുടെ കഴിഞ്ഞ വർഷത്തെ ഹീൽ ദി വേൾഡ് അവാർഡും ലഭിച്ചിട്ടുണ്ട്.
ചടങ്ങിൽ ടോമി ചെറുകാട്, ലൈജു ഫിലിപ്പ്, വി.സി. ജോണ്സണ്, എൽദോ ഐസക്, ബിനോയി പൗലോസ്, ജിജോ വി. എൽദോ, ബിജു ലോട്ടസ് എന്നിവർ പങ്കെടുത്തു.