കൂത്താട്ടുകുളത്ത് മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
1300772
Wednesday, June 7, 2023 1:12 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ കുത്താട്ടുകുളം ടാക്സി സ്റ്റാന്‍ഡിനു സമീപം മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കൂത്താട്ടുകുളത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി 12 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30ടെയാണ് അപകടം. വാഹനത്തിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ പൂയംകുട്ടി പാലക്കുഴിയിൽ മാത്തുക്കുട്ടിയെ (22) സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ മാത്തുക്കുട്ടി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്നു.