പ്ലാന്റിലെ നിർമാണപുരോഗതി പരിശോധിക്കവെ സൂപ്പർവൈസർ താഴെവീണു മരിച്ചു
1300542
Tuesday, June 6, 2023 1:08 AM IST
തൃപ്പൂണിത്തുറ: നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെ മുകളിൽ നിന്നും താഴെ വീണ എച്ച്പിസിഎൽ സൂപ്പർവൈസർ മരിച്ചു. ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശി ബാധിയാദവിന്റെ മകൻ ശിവ (22) ആണ് മരിച്ചത്. ഇരുന്പനം എച്ച്പിസിഎൽ ഗ്യാസ് പ്ലാന്റിൽ നടന്നുകൊണ്ടിരുന്ന നിർമാണ പ്രവർത്തനങ്ങളുടെ പരിശോധനയ്ക്കായി ഫില്ലിംഗ് ഗാന്ററിയിൽ കയറിയ ശിവ ആസ്ബറ്റോസ് ഷീറ്റ് തകർന്ന് താഴെ വീഴുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 3.45ഓടെ മരിച്ചു. കളമശേരി മെഡിക്കൽ കോളജിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.