അധ്യാപക നിയമനം
1300446
Tuesday, June 6, 2023 12:12 AM IST
കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളജിൽ സൈക്കോളജി, ഫാഷൻ ഡിസൈൻ എന്നീ വിഷയങ്ങളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വിരമിച്ചവർക്കും മുൻപരിചയമുള്ളവർക്കും പിഎച്ച്ഡി, നെറ്റ് യോഗ്യതകൾ ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ 10ന് മുന്‍പ് ബയോഡാറ്റ സഹിതം mccstaff [email protected] എന്ന ഇ-മെയിലിൽ അപേക്ഷ നൽകണമെന്ന് കോളജ് മാനേജർ അറിയിച്ചു. ഫോണ്‍: 9496062917.
മൂവാറ്റുപുഴ: തർബിയത്ത് ഹയർ സെക്കന്‍ഡറി വൊക്കേഷണൽ സ്കൂളിലെ സിഎസ്ഇ വൊക്കേഷണൽ ടീച്ചർ, ബയോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ എട്ടിന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍: 0485-2834820.
തിരുമാറാടി: മണ്ണത്തൂർ അത്താനിക്കൽ ഗവ. ഹൈസ്കൂളിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍: 9605954490.
പണ്ടപ്പിള്ളി: ഗവ. യുപി സ്കൂളിലെ പാർട്ട് ടൈം ജൂണിയർ ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഇന്ന് രാവിലെ 10.30ന് സ്കൂളിൽ അഭിമുഖം നടത്തുമെന്ന് അധികൃതർ അറിയിച്ചു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകണം. ഫോണ്‍: 9446450916.
മൂവാറ്റുപുഴ: കലാന്പൂര് ഗവ. എൽപി സ്കൂളിൽ താത്ക്കാലിക പ്രൈമറി അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ എട്ടിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.