‘തത്വമസി’ പുരസ്കാരം നേടിയ പ്രഫ. എം.പി. മത്തായിയെ അനുമോദിച്ചു
1300445
Tuesday, June 6, 2023 12:12 AM IST
മൂവാറ്റുപുഴ: ഡോ. സുകുമാർ അഴീകോടിന്റെ പേരിലുള്ള ‘തത്വമസി’ പുരസ്കാരം നേടിയ പ്രഫ. എം.പി. മത്തായിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് മൂവാറ്റുപുഴ സിറ്റി സണ്‍സ് ഡയസ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു. അടിസ്ഥാന മൂല്യങ്ങൾ അവഗണിക്കപ്പെടുന്നതും പലപ്പോഴും പാടെ നിരാകരിക്കപ്പെടുന്നതും നീതിനിഷ്ഠയോടെ സമൂഹം തിരിച്ചറിയണമെന്നു മറുപടി പ്രസംഗത്തിൽ പ്രഫ. എം.പി. മത്തായി പറഞ്ഞു.
ഡയസ് ചെയർമാൻ പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻ, പരിഭാഷകൻ, പ്രഭാഷകൻ, പരിസ്ഥിതിക്കും സമാധാനത്തിനുമുള്ള പോരാട്ടങ്ങളിൽ മുൻനിരക്കാരൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ മികച്ച രാഷ്ട്രസേവന വഴികൾ മഹത്തരമാണ്. യോഗത്തിൽ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, എൻ. രമേശ്, റവ.ഡോ. ആന്റണി പുത്തൻകുളം, പായി പ്ര ദമനൻ, ജിനീഷ് ലാൽ രാജ്, അസീസ് കുന്നപ്പിള്ളി, പി.ബി. ജിജിഷ്, പി.എൻ.പി. ഇളയത്, ജയകുമാർ വാഴപ്പിള്ളി, ടി.എസ്. മുഹമ്മദ്, പായിപ്ര കൃഷ്ണൻ, പി.എ. അബ്ദുൽ റസാക്ക് എന്നിവർ പ്രസംഗിച്ചു.