വൈദ്യുത ഉപകരണങ്ങളും വയറിംഗും പുനസ്ഥാപിച്ച് വിസാറ്റ്
1300443
Tuesday, June 6, 2023 12:12 AM IST
ഇലഞ്ഞി: നെല്ലൂരുപാറ അങ്കണവാടിയിലെ കുട്ടികൾക്കും പുതിയ അധ്യയന വർഷത്തിൽ എത്തിച്ചേർന്ന നവാഗതർക്കും കരുതലും പിന്തുണയും സഹായവുമായി വിസാറ്റ് എൻജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കൽ വിഭാഗവും എൻഎസ്എസ് യൂണിറ്റും. ഇടിമിന്നലിനെതുടർന്ന് തകരാറിലായ വൈദ്യുത ഉപകരണങ്ങളും വയറിംഗും പുനസ്ഥാപിച്ചാണ് വിസാറ്റ് കോളജിലെ കുട്ടികൾ മാതൃകയായത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിമിന്നലിനെ തുടർന്ന് അങ്കണവാടിയിലെ വയറിംഗും അനുബന്ധ ഉപകരണങ്ങളും തകരാറിലായിരുന്നു.
വിസാറ്റ് കോളജ് ഇലക്ട്രിക്കൽ വിഭാഗം മേധാവി അഖിൽ ബക്ഷി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിരുദ്ധ് നായർ എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടി സന്ദർശിച്ചു. വിസാറ്റ് ചെയർമാൻ രാജു കുര്യൻ, ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ, പ്രിൻസിപ്പൽ കെ.ജെ. അനൂപ്, രജിസ്ട്രർ പ്രഫ. പി.എസ്. സുബിൻ, പിആർഒ ഷാജി അഗസ്റ്റിൻ എന്നിവരുടെ സഹകരണത്തോടെയാണ് ജോലികൾ പൂർത്തീകരിച്ചത്.