പരിസ്ഥിതി ദിനാചരണം
1300442
Tuesday, June 6, 2023 12:12 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ലോകപരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി ശുചീകരണം നടത്തിയുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. വൃക്ഷത്തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സാറാമ്മ ജോണ്, റിയാസ് ഖാൻ, രമ രാമകൃഷ്ണൻ, സിബിൾ സാബു, കെ.ജി. രാധാകൃഷ്ണൻ, ഒ.കെ. മുഹമ്മദ്, ബെസ്റ്റിൻ ചേറ്റൂർ, എം.ജി. രതി തുടങ്ങിയവർ പങ്കെടുത്തു.
മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രി പരിസരം റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വൃത്തിയാക്കി. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽസലാം, നഗരസഭാംഗം ജിനു ആന്റണി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ ജോർജ് ഏബ്രഹാം, സെക്രട്ടറി പി.ജെ. മത്തായി ട്രഷറർ ചാർളി ജെയിംസ്, ജോസ് ഇലഞ്ഞിക്കൽ, എച്ച്എംസി അംഗം ജേക്കബ് ഇരമംഗലത്ത്, മാത്യു ജോണ്, കെ.ആർ. ഫ്രെഡി, രാജേഷ് പടന്നമാക്കൽ, ജയിംസ് മാത്യു എന്നിവർ നേതൃത്വം നൽകി.
കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സർവകലാശാല വിദ്യാർഥികളുടെ ഭാഗമായ യൂണീ വൈയുമായി സഹകരിച്ച് വൈഎംസിഎ കാന്പസിൽ ചെടികൾ നട്ട് ലോക പരിസ്ഥിതി ദിനാചരണം നടത്തി. സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. മത്തായിക്കുഞ്ഞ് അധ്യഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് കെ.പി. കുര്യാക്കോസ് സന്ദേശം നൽകി.
കോതമംഗലം: കേരള പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റർ അക്കാദമിയും ചേർന്ന് ലോക പരിസ്ഥിതി ദിനാചരണം നടത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് വിവിധതരം ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാനുമായ ജോണ് പെരുവന്താനം ഉദ്ഘാടനം ചെയ്തു. കെഎംജെഎ യൂണിറ്റ് പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
നീറംപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീറന്പുഴ ഗവ. എൽപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇൻഫാമിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളിൽ പ്ലാവിൻതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, മറ്റ് ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂളിലെ കുട്ടികൾ അരമനപ്പടിയിൽ ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന സന്ദേശം നിലനിർത്തി പരിപാടികൾ സംഘടിപ്പിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
കെ.ജി. അനിൽകുമാർ, കെ.എ. തോമസ്, ഫാ. ജോണ് പുത്തൂരാൻ, പ്രിൻസിപ്പൽ മേരി സാബു, സുനാമ്മ ജോണ്, എന്നിവർ പ്രസംഗിച്ചു. മൂന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നിർമിച്ച രണ്ടായിരത്തിലധികം പേപ്പർ ബാഗുകൾ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും വിതരണം ചെയ്തു.
അരിക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ അരിക്കുഴയിൽ പ്രകൃതി സൗന്ദര്യ ബോധവത്കരണ പദ്ധതിക്ക് തുടക്കംകുറിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിൽ ബോധവത്കരണം നടത്താനും പ്രകൃതിയെ സൗന്ദര്യവത്കരിക്കാനുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂൾ മാനേജർ ഫാ. നിക്കോളാസ് മൂലാശേരി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആരക്കുഴ പഞ്ചായത്തംഗം സെലിൻ ചെറിയാൻ നിർവഹിച്ചു. മത്സര വിജയികൾക്ക് ഹൈസ്കൂൾ പ്രധാനാധ്യാപിക മിനി പി. ജോസ് വൃക്ഷത്തൈകൾ സമ്മാനമായി നൽകി. പ്രധാനാധ്യാപകൻ അനീഷ് കെ. ജോർജ്, മാർട്ടീന ജോർജ്, അമല മാത്യു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ അലൻ ജോഷി, അൻവിൻ ജിൻസ്, എസ്. കൈലാസ് എന്നിവർ നേതൃത്വം നൽകി.
വാഴക്കുളം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കദളിക്കാട് വിമലമാതാ സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം നവീകരിക്കുകയും അലങ്കാര ചെടികൾ നടുകയും ചെയ്തു. സ്കൂൾ പരിസരത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ശേഖരിച്ച് നിർമാർജനം ചെയ്തു. വിവിധ വൃക്ഷത്തൈകളും ചെടികളും നട്ടു. പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ, ജോയ്സ് മാത്യു, പാർവതി പി. നായർ തുടങ്ങിയവർ നേതൃത്വം നൽകി.
കോതമംഗലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്റെ നാട് ജനകീയ കൂട്ടായ്മ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’ പദ്ധതിക്ക് തുടക്കം കുറിച്ചു. താലൂക്കിൽ 10000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം റന്പൂട്ടാൻ തൈനട്ട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.
മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നിർമല ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫോറസ്റ്റ് അസിസ്റ്റന്റ് കണ്സർവേറ്റർ ചിന്നു ജനാർദനൻ യോഗം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന ‘നാം 88’ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം പരിസ്ഥിതിദിന സന്ദേശം നൽകി. ഇരുന്നോളം വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം പി.വി. അമൽ നിർവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് മഠത്തിപറന്പിൽ, ഒ.വി. അനീഷ്, വിനോദ് ബാബു എന്നിവർ പ്രസംഗിച്ചു.
വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്റർ സ്കൂൾ കോളജ് പോസ്റ്റർ ഡിസൈനിംഗ് മത്സരം സംഘടിപ്പിച്ചു. വിജയികളായ എൽദോ പീറ്റർ റെജി, എസ്. പ്രവീൺ കുമാർ, റോയാൻ പീറ്റർ സജി, ജിയോ ഫ്രാൻസിസ് എന്നിവർക്ക് രാമമംഗലം കൃഷിഭവൻ കൃഷി ഓഫീസർ അഞ്ജു പോൾ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
യോഗത്തിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി അഞ്ജു സൂസൻ ജോർജ്, പ്രിൻസിപ്പൽ കെ.കെ. രാജൻ, മുഖ്യാതിഥി അഞ്ജു പോൾ, അസിസ്റ്റന്റ് പ്രഫ. ജിമി ജോർജ് എന്നിവർ പ്രസംഗിച്ചു.
ആനിക്കാട്: സെന്റ് ആന്റണീസ് എൽപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മൂവാറ്റുപുഴ കെഎസ്എസ്പി പ്രസിഡന്റുമായ പി.ജെ. തോമസ് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന സന്ദേശമെഴുതിയ പ്ലക്കാർഡുകളുമായി അണിനിരന്നു. മുൻ പ്രധാനാധ്യാപിക മിനിമോൾ ടി. ജോസ്, പ്രധാനാധ്യാപകൻ ടി.സി. ജിജി ജേക്കബ് എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളും അധ്യാപകരും തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.
വാഴക്കുളം: വാഴക്കുളം സെന്റ് ജോർജ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. കോളജ് മാനേജർ ഫാ. ജോസഫ് കുഴികണ്ണിയിൽ വൃക്ഷത്തൈ നട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഡോ. സിസ്റ്റർ ടെസി കുഴികണ്ണിയിൽ, ദീപ്തി ജോണ്, മെറീന ടോമി, ജോർജിൻ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഇലഞ്ഞി: സെന്റ് ഫിലോമിനാസിൽ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ഫാ. കുര്യാക്കോസ് പോത്താറയിൽ ഉദ്ഘാടനം ചെയ്തു. 101 ചെടികളാണ് സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചത്. ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു.