പബ്ലിക് ഹിയറിംഗ് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിൽ
1300438
Tuesday, June 6, 2023 12:10 AM IST
കൊച്ചി: 2019 ലെ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ഈ മാസം 12 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന പബ്ലിക് ഹിയറിംഗ്, കൊച്ചി കടവന്ത്രയിലുള്ള റീജണല്‍ സ്പോര്‍ട്സ് സെന്ററിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് വേദി മാറ്റിയത്. കൊച്ചി കോര്പറേഷന്, ആറുനഗരസഭകള്, 25 പഞ്ചായത്തുകള്‍ എന്നിവയാണ് തീരദേശ പ്ലാനില്‍ ഉള്‍പ്പെടുന്നത്.
തീരദേശ പരിപാലന അഥോറിറ്റിയുടെ വിദഗ്ധര്‍ പങ്കെടുക്കുന്ന ഹിയറിംഗില്‍, പ്ലാനിന്മേല് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, പരാതികളും നേരിട്ടും രേഖാമൂലവും സമര്‍പ്പിക്കുന്നതിനുള്ള അവസരം ഉണ്ടാകും.